2013, നവംബർ 17, ഞായറാഴ്‌ച

മലയാളം ഇസ്ലാമിക് ക്ലാസ് റൂമിനെ കുറിച്ച്

ഇന്ഫര്‍മേഷന്‍ ടെക്നോളജി ഇസ്ലാമിക പ്രബോധന രംഗത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിനു ഉത്തമോദാഹരണമാണു മലയാളം ഇസ്ലാമിക് ക്ലാസ്സ് റൂം. ഖുര്‍ആന്‍-പഠനക്ലാസുകള്‍ , ഹദീസ് ക്ലാസ്സുകള്‍, ഓണ്‍ലൈന്‍ മദ്രസ്സ, വിവിധ വിജ്ഞാനശാഖകളില്‍ പണ്ഡിതന്മാര്‍ നേരിട്ട് നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് ക്ലാസ്സുകള്‍, ഖുര്‍ആന്‍ പാരായണനിയമങ്ങള്‍ക്കായി തജ്'വീദ് പഠന-പരിശീലനക്ലാസുകള്‍, സരളമായ ഭാഷാപഠനത്തിനായി  അല്‍-ബലാഗ അറബിക് ലേര്‍ണിംഗ് കോഴ്സ്, നാട്ടിലെയും ഗള്‍ഫ്‌ രാജ്യങ്ങളിലെയും ജുമുഅ ഖുത്തുബകള്‍ തത്സമയം, ഇസ്ലാഹി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, ഇസ്ലാമിക സംശയ നിവാരണത്തിനും ആദര്‍ശ ചര്‍ച്ചകള്‍ക്കുമുള്ള തുറന്ന വേദികള്‍  എന്നിവക്ക് പുറമേ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന  പ്രഭാഷണങ്ങളുടെയും പ്രോഗ്രാമുകളുടെയും ലൈവ് സംപ്രേഷണങ്ങളും ഈ റൂമിനെ സജീവമാക്കുന്നു. കൂടാതെ, പകല്‍ സമയങ്ങളില്‍ ആദര്‍ശ ചര്‍ച്ചകള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കുന്ന  'എം.ഐസി.ആര്‍ സലഫി-ആദര്‍ശ ചര്‍ച്ച റൂം' MICR'ന്റെ പ്രബോധന വീഥിയിലെ അവിഭാജ്യ ഘടകമാണ്.. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും വിജ്ഞാനസമ്പാദനത്തിലേക്ക് ഒരു വഴികാട്ടിയാണ് മലയാളം ഇസ്ലാമിക് ക്ലാസ് റൂം.. സന്ദര്‍ശിക്കുക: www.mic-room.com

1 അഭിപ്രായം: