2013, ഡിസംബർ 26, വ്യാഴാഴ്‌ച

എന്‍റെ ഉമ്മയെയാണെനിക്കേറെയിഷ്ടം


ഞാനെന്‍റെ ഉമ്മയെ അധികമായി ഇഷ്ടപ്പെടുന്നു. എന്നെ അധികമായി ഏറെ ഇഷ്ടപ്പെടുന്ന ഉമ്മയെ ഞാനെന്തിനു ഇഷ്ടപ്പെടാതിരിക്കണം? എന്നെ പ്രസവിച്ച, എന്‍റെ മലവും മൂത്രവും യാതൊരു വെറുപ്പും കൂടാതെ വൃത്തിയാക്കി കഴുകി തന്ന, ഞാനാവശ്യപ്പെടാതെ തന്നെ എനിക്ക് പാലൂട്ടി വളര്‍ത്തിയ, എന്നെ പുതു വസ്ത്രം അണിയിച്ചൊരുക്കിയ, സ്വയം കഴിച്ചില്ലെങ്കിലും എന്നെ ഭക്ഷിപ്പിച്ച, കാല്‍ വളരുന്നു കൈ വളരുന്നു എന്നു എന്നെ മാത്രം നോക്കിയിരുന്ന, ഞാനെത്ര കയര്‍ത്തു സംസാരിച്ചിട്ടും എന്നോട് യാതൊരു വെറുപ്പും കാണിക്കാത്ത, മറിച്ച് എന്നെ സ്നേഹിക്കുക മാത്രം ചെയ്ത, എന്‍റെ ഉന്നതിയില്‍ മാത്രം കണ്ണ് നട്ടിരുന്ന, ഞങ്ങളുടെ ഉമ്മ. ആ ഉമ്മയുടെ മഹത്വങ്ങള്‍ എത്ര വിവരിച്ചാലാണെനിക്ക്‌ മതിവരിക!! ഞങ്ങളുടെ ആ ഉമ്മയെ നിങ്ങള്‍ക്കറിയുമോ? ഞാനെവിടെയായിരുന്നാലും  ആ ഉമ്മ എന്നെ മാത്രം ഓര്‍ത്തിരിക്കുന്നു... ആ ഉമ്മയെ കണ്ടു കണ്‍ കുളിര്‍ക്കുവാന്‍ എനിക്കെന്തൊരു ആവേശമാണെന്നോ? ആ ഉമ്മ എന്‍റെ വരവും കാത്തു കണ്ണും നട്ടിരിക്കും എന്നു ഞാനറിയുമ്പോള്‍ ഞാനെത്ര മാത്രം കണ്‍കുളിര്‍ക്കണം?! പ്രയാസങ്ങള്‍ക്ക് മീതെ പ്രയാസങ്ങള്‍ സഹിച്ചു എന്നെ പ്രസവിച്ചു എന്നെ ഞാനാക്കി വളര്‍ത്തി വലുതാക്കിയ എന്‍റെ ഉമ്മയെ അവരാഗ്രഹിക്കുന്ന പോലെ ഞാനാഗ്രഹിക്കുന്ന പോലെ  എനിക്ക് പരിപാലിക്കുവാന്‍ കഴിന്നില്ലല്ലോ റബ്ബേ? എന്‍റെ വിധി എന്തൊരു വിധിയാണ് നാഥാ? ആ കാര്യത്തില്‍ ഞാനിത്ര ഭാഗ്യം കെട്ടവനാണോ? എനിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമായി വന്നിരുന്ന എന്‍റെ ശൈശവ ഘട്ടത്തില്‍ എനിക്ക് എല്ലാമായി നിന്നിരുന്ന എന്‍റെ ഉമ്മയെ, അവര്‍ക്കാവശ്യമായി വന്ന ഈ ഘട്ടത്തില്‍ എനിക്കങ്ങോട്ട് അവരെ പരിപാലിക്കുവാന്‍ കഴിയുന്നില്ലല്ലോ?  നാഥാ എന്റെ വിധിയിങ്ങിനെയാണോ? നാഥാ, ഞാനേറെ സ്നേഹിക്കുന്ന എന്‍റെ ഉമ്മയെ, എന്നെയേറെ സ്നേഹിക്കുന്ന എന്‍റെ ഉമ്മയെ തിരിച്ചു അവര്‍ എന്നെ സ്നേഹിച്ചതിന്‍റെ നൂറില്‍ ഒരംശമെങ്കിലും സ്നേഹിക്കുവാന്‍ കഴിയാത്ത ഒരു ഭാഗ്യം കെട്ടവാനാക്കരുതേ! എന്‍റെ പൊന്നുമ്മയെ ഞാനെത്ര സ്നേഹിക്കുന്നുവന്നു നിങ്ങള്‍ക്കറിയുമോ? ഞാനൊന്ന് വേദനിച്ചാല്‍ ഞാന്‍ വേദനിക്കുന്നതിന്‍റെ ഇരട്ടിക്കിരട്ടി വേദനിക്കുന്ന എന്‍റെ ഉമ്മയെ ഞാനെത്ര ഇഷ്ടപ്പെടുന്നുവെന്നു നിങ്ങള്‍ക്കറിയുമോ?! എന്‍റെ ഉമ്മയെയാണെനിക്കേറെയിഷ്ടം. എന്‍റെ ആ ഉമ്മയെ നിങ്ങളും ഇഷ്ടപ്പെടുമോ? എങ്കില്‍ ഇതോടോന്നിച്ചുള്ള അറ്റാച്ചുമെന്റുകള്‍ നിങ്ങള്‍ തീര്‍ച്ചയായും കാണുക. നിങ്ങളുടെ പ്രാര്‍ഥനയില്‍ എന്നെയും ഉമ്മയെയും കുടുംബത്തെയും ഉള്‍പ്പെടുത്തുക ..അല്ലാഹു അനുഗ്രഹിക്കട്ടെ

http://www.youtube.com/watch?v=QxO1k7vQkkU

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ