പ്രസാധകകുറിപ്പ്

                                                                                  പ്രാസാധക കുറിപ്പ്

                                                             الســــــــلام علـــــيكم ورحــــمــــةالله وبـــركـــــــاته  

                                             الحمد لله رب العالمين    الصلاة والسلام على رسول الله وعلى آله  وصحبه أجمعين  
                                                                               أعوذ بالله من الشيطان الرجيم                     

                                                                                   بسم الله الرحمن الرحيم    
                                                                                                                         
   قُلْ مَا يَعْبَأُ بِكُمْ رَبِّي لَوْلا دُعَاؤُكُمْ
( നബിയേ, ) പറയുക: നിങ്ങളുടെ പ്രാര്‍ത്ഥനയില്ലെങ്കില്‍ എന്‍റെ രക്ഷിതാവ്‌ നിങ്ങള്‍ക്ക്‌ എന്ത്‌ പരിഗണന നല്‍കാനാണ്‌ ?    
              

അതെ നമ്മുടെ ജീവിതത്തില്‍ പ്രാര്‍ത്ഥന അനിവാര്യമാണ് , അപ്പോള്‍ ആ പ്രാര്‍ത്ഥന ആരോടായിരിക്കണം എങ്ങിനെയുള്ളതായിരിക്കണം എന്നൊക്കെ മനസ്സിലാക്കേണ്ടത് മുഖ്യഘടകം തന്നെ ആണ് പ്രാര്‍ത്ഥന വിശ്വാസികളുടെ ആയുധമാണ് അത് അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ അല്ലാഹു അല്ലാത്തവര്‍ക്ക് പ്രാര്‍ത്ഥന സമര്‍പ്പിക്കാന്‍ നമ്മള്‍ ഒരു തരത്തിലും അനുവദിക്കപ്പെട്ടിട്ടില്ല പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു 

وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ               
നിന്നോട്‌ എന്‍റെദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ ( അവര്‍ക്ക്‌ ഏറ്റവും ) അടുത്തുള്ളവനാകുന്നു ( എന്ന്‌ പറയുക. ) പ്രാര്‍ത്ഥിക്കുന്നവന്‍ എന്നെ വിളിച്ച്‌ പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം നല്‍കുന്നതാണ്‌. അതുകൊണ്ട്‌ എന്‍റെആഹ്വാനം അവര്‍ സ്വീകരിക്കുകയും, എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്

وَلاَ تَدْعُ مِن دُونِ اللّهِ مَا لاَ يَنفَعُكَ وَلاَ يَضُرُّكَ فَإِن فَعَلْتَ فَإِنَّكَ إِذًا مِّنَ الظَّالِمِينَ
അല്ലാഹുവിന്‌ പുറമെ നിനക്ക്‌ ഉപകാരം ചെയ്യാത്തതും, നിനക്ക്‌ ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ത്ഥിക്കരുത്‌. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും

وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لاَ يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ 
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌

ഇങ്ങനെ നിരവധി ആയത്തുകള്‍ അല്ലാഹുവിനെ മാത്രമേ വിളിക്കാന്‍ പാടുള്ളൂ എന്ന് നമ്മെ പഠിപ്പിക്കുന്നു .. അപ്പോള്‍ നമ്മള്‍ എന്താണ് പ്രാര്‍ത്ഥിക്കേണ്ടത് അതാണ്‌ ഈ കൃതിയിലൂടെ നാം മനസ്സിലാക്കുന്നത് 

അതെ എന്നെന്നും ജീവിച്ചിരിക്കുന്ന എല്ലാം നിയന്ത്രിക്കുന്ന മയക്കമോ ഉറക്കമോ ബാധിക്കാത്ത മുമ്പിലുള്ളതും പിന്നിലുള്ളതും അറിയുന്നവനായ നമ്മുടെ റബ്ബിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം 
  മരണമടഞ്ഞു പോയവരെ വിളിച്ചു നമുക്ക് പ്രാര്‍ഥിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു 

وَالَّذِينَ يَدْعُونَ مِن دُونِ اللَّهِ لاَ يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ 
അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ ആരെയൊക്കെ വിളിച്ച്‌ പ്രാര്‍ത്ഥിച്ച്‌ കൊണ്ടിരിക്കുന്നുവോ അവര്‍ യാതൊന്നും സൃഷ്ടിക്കുന്നില്ല. അവരാകട്ടെ സൃഷ്ടിക്കപ്പെടുന്നവരുമാണ്‌

أَمْوَاتٌ غَيْرُ أَحْيَاء وَمَا يَشْعُرُونَ أَيَّانَ يُبْعَثُونَ
അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.

يَا أَيُّهَا النَّاسُ ضُرِبَ مَثَلٌ فَاسْتَمِعُوا لَهُ إِنَّ الَّذِينَ تَدْعُونَ مِن دُونِ اللَّهِ لَن يَخْلُقُوا ذُبَابًا وَلَوِ اجْتَمَعُوا لَهُ وَإِن يَسْلُبْهُمُ الذُّبَابُ شَيْئًا لّا يَسْتَنقِذُوهُ مِنْهُ ضَعُفَ الطَّالِبُ وَالْمَطْلُوبُ
മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത്‌ ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന്‌ വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന്‌ അത്‌ മോചിപ്പിച്ചെടുക്കാനും അവര്‍ക്ക്‌ കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ.
 നമ്മുടെ ആദ്യപിതാവായ ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി (സ) വരെയുള്ള പ്രവാച്ചകന്മാരൊക്കെയും വിളിച്ചു പ്രാര്‍ത്ഥിച്ചത് ലോകരക്ഷിതാവായ  അല്ലാഹുവിനോട് മാത്രം അവരെ പിന്‍പറ്റിയ മുഴുവന്‍ സത്യവിശ്വാസികളും പ്രാര്‍ത്ഥിച്ചത് അല്ലാഹുവിനോട് മാത്രം നമുക്കും പ്രാര്‍ത്ഥിക്കാനുള്ള ഏക ആശ്രയം സര്‍വശക്തനായ ആ നാഥന്‍ തന്നെ ..
     നൂഹ് നബി (അ) യുടെ ജനത മണ്മറഞ്ഞു പോയ മഹാത്മാക്കളോട് പ്രാര്‍ത്ഥിച്ച്‌ മുശ്രിക്കുകളായി ,ഇബ്രാഹിം നബി (അ) യുടെ ഉമ്മത്ത്‌ എന്നവകാശപ്പെട്ടിരുന്ന കഅ്ബാലയത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരുന്ന ഖുറൈശികള്‍ അല്ലാഹുവിനു പുറമേ മഹാത്മാക്കളോടും മഹാത്മാക്കളുടെ രൂപത്തിലുണ്ടാക്കിയ വിഗ്രഹങ്ങളോടും  പ്രാര്‍ത്ഥിച്ച്‌ മുശ്രിക്കുകളായി അല്ലാഹുവിനോട് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ പാടുള്ളൂ എന്ന് പഠിപ്പിക്കപ്പെട്ട ഈസ 
നബി (അ) യുടെ ജനത ഈസ നബിയെതന്നെ ആരാധിക്കുന്ന അവസ്ഥയിലായി ,ഈ ഒരു ദുര്‍ഗതി മുഹമ്മദ്‌ നബി (സ) യുടെ ഉമ്മത്തിനെ പിടികൂടരുതെന്നതിനാലാണ് ഓരോ സത്യവിശ്വസിയോടും നബി(സ) ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും സ്വലാത്തും സലാമും ചൊല്ലുവാനും കല്‍പിക്കപ്പെട്ടത് , അല്ലാഹുവേ മുഹമ്മദ്‌ നബി (സ) യുടെ മേല്‍ നിന്‍റെ അനുഗ്രഹവും രക്ഷയും ചൊരിയേണമേ എന്ന്  പ്രാര്‍ത്ഥിക്കുന്ന സത്യവിശ്വസിക്കെങ്ങനെ നബിതിരുമേനിയെ വിളിച്ചു   പ്രാര്‍ത്ഥിക്കാന്‍ കഴിയുക? മറ്റു മഹാത്മാക്കളെ വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുക?
ആരോടാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നു പഠിപ്പിച്ച അല്ലാഹു അത് എങ്ങിനെ ഏത് രൂപത്തില്‍  പ്രാര്‍ത്ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു 

  ادْعُواْ رَبَّكُمْ تَضَرُّعًا وَخُفْيَةً إِنَّهُ لاَ يُحِبُّ الْمُعْتَدِينَ 
താഴ്മയോടു കൂടിയും രഹസ്യമായിക്കൊണ്ടും നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പ്രാര്‍ത്ഥിക്കുക. പരിധി വിട്ട്‌ പോകുന്നവരെ അല്ലാഹു ഇഷ്ടപ്പെടുക തന്നെയില്ല.

وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعاً وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالآصَالِ وَلاَ تَكُن مِّنَ الْغَافِلِينَ 
വിനയത്തോടും ഭയപ്പാടോടും കൂടി, വാക്ക്‌ ഉച്ചത്തിലാകാതെ രാവിലെയും വൈകുന്നേരവും നീ നിന്‍റെ രക്ഷിതാവിനെ മനസ്സില്‍ സ്മരിക്കുക. നീ ശ്രദ്ധയില്ലാത്തവരുടെ കൂട്ടത്തിലാകരുത്‌.

فَادْعُوا اللَّهَ مُخْلِصِينَ لَهُ الدِّينَ وَلَوْ كَرِهَ الْكَافِرُونَ
അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന്‌ നിഷ്കളങ്കമാക്കികൊണ്ട്‌ അവനോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക. അവിശ്വാസികള്‍ക്ക്‌ അനിഷ്ടകരമായാലും ശരി. 

وَلاَ تُفْسِدُواْ فِي الأَرْضِ بَعْدَ إِصْلاَحِهَا وَادْعُوهُ خَوْفًا وَطَمَعًا إِنَّ رَحْمَتَ اللّهِ قَرِيبٌ مِّنَ الْمُحْسِنِينَ
ഭൂമിയില്‍ നന്‍മവരുത്തിയതിനു ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. ഭയപ്പാടോടു കൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു.

 താഴെ പറയുന്ന നബി വചനങ്ങള്‍ ശ്രദ്ധിക്കുക 
    നബി(സ) അരുളി : എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം അല്ലാഹുവിന്‍റെ അതിമഹത്വമുള്ള പേരുകള്‍ വിളിച്ചു കൊണ്ട് അവനോട് ഒരാള്‍ പ്രാര്‍ത്ഥിച്ചാല്‍ ഉത്തരം ലഭിക്കുന്നതാണ് (തിര്‍മിദി,ഇബ്നു മാജ)
   ബുറൈദ(റ) ല്‍ നിന്നും നിവേദനം : നബി (സ) ഒരു വ്യക്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതായി കേട്ടു അല്ലാഹുവേ, നിശ്ചയം നീ തന്നെയാണ് അല്ലാഹുവെന്നും യഥാര്‍തഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഏകനും, എല്ലാവര്‍ക്കും ആശ്രിതനായ നിരാശ്രയനും, (ആരുടെയും സന്തതിയായി) ജനിക്കാത്തവനും (ആരേയും) ജനിപ്പിക്കാത്തവനും തുല്യനായി ആരുമില്ലാത്തവനുമായവന്‍. അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു. അപ്പോള്‍ തിരുമേനി പറഞ്ഞു: തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ ഇസ്മുല്‍ അ'അളം കൊണ്ടാണ് തേടിയിരിക്കുന്ന്. അതു കൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അതു കൊണ്ട് ദുആ ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകയും ചെയ്യും
  അനസ് ബിനു മാലിക് (റ) ല്‍ നിന്ന് നിവേദനം നബി (സ) ഒരു വ്യക്തി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നതായി കേട്ടു അല്ലാഹുവേ നിന്നോടിതാ ഞാന്‍ തേടുന്നു. നിശ്ചയം നിനക്കു മാത്രമാകുന്നു ഹംദുകള്‍ മുഴുവനും യഥാര്‍ത്ഥ ആരാധ്യനായി നീയല്ലാതെ മറ്റാരുമില്ല. നീ ഏകനും, പങ്കുകാരനായി ആരുമില്ലാത്തവനുമാണ്. മന്നാനും വാനങ്ങളെയും ഭൂമിയേയും മുന്‍ മാതൃകയില്ലാതെ പടച്ച ദുല്‍ജലാലിവല്‍ ഇക്റാം .അപ്പോള്‍ തിരുമേനി പറഞ്ഞു: 
തീര്‍ച്ചയായും ഇയാള്‍ അല്ലാഹുവോട് അവന്‍റെ ഇസ്മുല്‍ അ'അളം കൊണ്ടാണ് തേടിയിരിക്കുന്ന്. അതു കൊണ്ട് തേടിയാല്‍ അവന്‍ നല്‍കും. അതു കൊണ്ട് ദുആ ചെയ്താല്‍ അവന്‍ ഉത്തരം നല്‍കുകയും ചെയ്യും 
  ദുആ ചെയ്യപ്പെട്ടാല്‍ (അല്ലാഹു) ഉത്തരമേകുന്നതുമായ ഇസ്മുള്ളാഹില്‍ അ'അളം (ക്വുര്‍ ആനിലെ) മൂന്നു സൂറത്തുകളിലാകുന്നു. അല്‍ ബക്വറയിലും ആലു ഇംറാനിലും ത്വാഹയിലും)                              اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ       البقرة 255  : اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ   آل عمران2  وَعَنَتِ الْوُجُوهُ لِلْحَيِّ الْقَيُّومِ     طه 111
    നബിതിരുമേനി (സ) തന്‍റെ ജീവിതത്തില്‍  പ്രാര്‍ത്ഥിക്കുകയും തന്‍റെ സ്വഹാബത്തിനെ പഠിപ്പിച്ചതുമായ പ്രാര്‍ത്ഥനകളുടെ സമാഹാരമാണ് "പ്രാര്‍ത്ഥനകള്‍ പ്രകീര്‍ത്തനങ്ങള്‍" എന്ന പേരില്‍ നമ്മുടെ കൈകളിലുള്ളത് പ്രാര്‍ത്ഥനകള്‍ക്ക് പുറമേ സ്വര്‍ഗ്ഗപ്രവേശനത്തിനുപകരിക്കുന്ന ധാരാളം ദിക്റുകളും അതിന്‍റെ ഗുണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നത് ഈ കൊച്ചു ഗ്രന്ഥത്തെ മനോഹരമാക്കിത്തീര്‍ക്കുന്നു 
     അല്ലാഹുവിന്‍റെയും മനുഷ്യകുലത്തിന്റെയും ശത്രുവായ പിശാചിന്‍റദുര്‍ബോധനത്തില്‍നിന്നും അവന്‍റെ ഉപദ്രവങ്ങളില്‍ നിന്നുമൊക്കെ സത്യവിശ്വാസികളുടെ രക്ഷാ കവചം തന്നെയാണ് ഈ ഗ്രന്ഥം എന്ന് ബോധ്യമാകാന്‍ ഇതൊരാവര്‍ത്തി വായിച്ചു നോക്കിയാല്‍ മതി ഖുർആനിലും 
നബിചര്യയിലും ഇല്ലാത്ത പ്രാർത്ഥനകളും പ്രകീർത്തനങ്ങളും മറ്റും ഭൗതിക ലാഭത്തിനുവേണ്ടി ചാനലുകളിലും പുസ്തകങ്ങളിലുമായി മുഹമ്മദ് നബി(സ) കാണിച്ചു തരാത്ത രൂപവും ശൈലിയും നൽകി ആളുകളെ വഞ്ചിക്കുകയും അവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഖുർആനിലെയും നബിചര്യയിലെയും പ്രാർത്ഥനകളും പ്രകീർത്തനങ്ങളും യഥാവിധി മനസ്സിലാക്കുവാനും പഠിക്കുവാനുമുള്ള ഈ സംരംഭത്തിനു തുടക്കം 
കുറിക്കുന്നത്.. പൂര്‍ണ്ണമായും സ്വഹീഹായ ഹദീസുകളാണ് ഇതില്‍ അവലംബിച്ചിട്ടുള്ളതെങ്കിലും തെറ്റുകള്‍ സംഭവിക്കുക സര്‍വ്വസാധാരണമാണ് ..മാന്യ വായനക്കാര്‍ ചൂണ്ടിക്കാണിക്കുമല്ലോ 
         ഇന്റര്‍നെറ്റ്‌ ശൃംഖലയിലെ ബൈലെക്സ് മെസ്സഞ്ചറിലുള്ള മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂമിലൂടെ ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും ഇസ്‌ലാമിന്റെ സന്ദേശം പരിശുദ്ധ ഖുര്‍ആനും നബിചര്യയും സച്ചരിതരായ സ്വഹാബത്തിന്റെ നടപടിക്രമവുമനിസരിച്ചു പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന ഒരുകൂട്ടം പ്രവര്‍ത്തകരുടെ ശ്രമഫലമായിട്ടാണ് സൗജന്യമായിത്തന്നെ ഈ മഹത്തായ ഗ്രന്ഥം ഇറക്കാന്‍  സാധിച്ചിട്ടുള്ളത് ഇതിന്‍റെ പിന്നില്‍ 
സാമ്പത്തികമായും കാര്‍മ്മികമായും സഹായിച്ച ഒരുപാട് സുഹുര്‍ത്തുക്കള്‍ ഉണ്ട് അവര്‍ക്ക് വേണ്ടിയുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ മാത്രമേ പകരം നല്‍കാനുള്ളൂ അത് മാത്രമാണവര്‍ പ്രതീക്ഷിക്കുന്നതും മാന്യ വായനക്കാരോട് അക്കാര്യം പ്രത്യേകം വസിയ്യത്ത്‌ ചെയ്യാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയാണ് നാഥാ അവര്‍ക്കും ഞങ്ങള്‍ക്കും ഈ കൃതി പരലോകത്തേക്കുള്ള ഒരു വലിയ സമ്പാദ്യമാക്കി അവശേഷിപ്പിക്കേണമേ ..ഈ ഗ്രന്ഥത്തെ അതിന്റെതായ മുഖവിലക്കെടുക്കേണമേ എന്നും ജീവിതത്തില്‍ പകര്‍ത്തേണമേ എന്നും അപേക്ഷിച്ചു കൊണ്ട് പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഈ വിശിഷ്ട കൃതി സമര്‍പ്പിക്കുന്നു 

                                                                മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂം പ്രവര്‍ത്തകര്‍ 
      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ