ABOUT US

                                       മലയാളം ഇസ്ലാമിക് ക്ലാസ് റൂം 

               ഇന്‍റര്‍നെറ്റ് ശൃംഖലയിലെ ബൈലെക്സ് മെസ്സഞ്ചറില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഏതാനും ചില ഇസ്ലാഹി പ്രവര്‍ത്തകര്‍ തുടങ്ങിവെച്ച പ്രബോധന സംരംഭമാണ് മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂം . ലോകത്തുള്ള മുഴുവന്‍ മലയാളികള്‍ക്കും ഇസ്‌ലാമിന്റെ സന്ദേശം പരിശുദ്ധ ഖുര്‍ആനും 
നബിചര്യയും സച്ചരിതരായ സ്വഹാബത്തിന്റെ നടപടിക്രമവുമനിസരിച്ചു ഉത്ബോധനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ഈ ക്ലാസ്സ്‌ 
റൂം തുടക്കത്തില്‍ വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കിലും ഇന്ന് അത് വളര്‍ന്നുപന്തലിച്ചു നില്‍ക്കുകയാണ് 
      ഇന്ഫര്‍മേഷന്‍ ടെക്നോളജി ഇസ്ലാമിക പ്രബോധന രംഗത്ത് എങ്ങനെ വിനിയോഗിക്കാം എന്നതിനു ഉത്തമോദാഹരണമാണു മലയാളം ഇസ്ലാമിക് 
ക്ലാസ്സ് റൂം. ഖുര്‍ആന്‍-പഠനക്ലാസുകള്‍ , ഹദീസ് ക്ലാസ്സുകള്‍, ഓണ്‍ലൈന്‍ മദ്രസ്സ, വിവിധ വിജ്ഞാനശാഖകളില്‍ പണ്ഡിതന്മാര്‍ നേരിട്ട് നയിക്കുന്ന ലൈവ് 
ഇന്ററാക്ടീവ് ക്ലാസ്സുകള്‍, ഖുര്‍ആന്‍ പാരായണനിയമങ്ങള്‍ക്കായി തജ്'വീദ് പഠന-പരിശീലനക്ലാസുകള്‍, സരളമായ ഭാഷാപഠനത്തിനായി  അല്‍-ബലാഗ 
അറബിക് ലേര്‍ണിംഗ് കോഴ്സ്, നാട്ടിലെയും ഗള്‍ഫ്‌ രാജ്യങ്ങളിലെയും ജുമുഅ ഖുത്തുബകള്‍ തത്സമയം, ഇസ്ലാഹി പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, 
ഇസ്ലാമിക സംശയ നിവാരണത്തിനും ആദര്‍ശ ചര്‍ച്ചകള്‍ക്കുമുള്ള തുറന്ന വേദികള്‍  എന്നിവക്ക് പുറമേ, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന  
പ്രഭാഷണങ്ങളുടെയും പ്രോഗ്രാമുകളുടെയും ലൈവ് സംപ്രേഷണങ്ങളും ഈ റൂമിനെ സജീവമാക്കുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നമ്മുടെ 
കുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും വിജ്ഞാനസമ്പാദനത്തിലേക്ക് ഒരു വഴികാട്ടിയാണ് മലയാളം ഇസ്ലാമിക് ക്ലാസ് റൂം.. കൂടുതല്‍ വിവരങ്ങള്‍ക്കായി 
www.mic-room.com  എന്ന സൈറ്റ് സന്ദര്‍ശിക്കുക 

                           മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂമില്‍ എങ്ങിനെ അംഗമാവാം

                           കമ്പ്യൂട്ടറില്‍ ബൈലെക്സ് മെസ്സഞ്ചര്‍ ഇന്‍സ്ടോള്‍ ചെയ്യാന്‍ 

       ആദ്യം Internet explorer തുറക്കുക, ശേഷം അതിന്‍റെ അഡ്രസ്സ് ബാറില്‍ www.beyluxe.com എന്ന് ടൈപ്പ് ചെയ്യുക, beyluxe ഓപ്പണ്‍ ആയാല്‍ 

അതിലെ വലതു വശത്ത് കാണുന്ന മെസ്സഞ്ചറിലുള്ള Download now എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക, അപ്പോള്‍ ഒരു പുതിയ വിന്‍ഡോ വരും (ഈ 
വിന്‍ഡോ വന്നാല്‍ internet explorer ക്ലോസ് ചെയ്യാവുന്നതാണ്)ശേഷം വിന്‍ഡോയിലെ Run എന്നതില്‍ ക്ലിക്ക് ചെയ്യുക, റണ്‍ ക്ലിക്ക് ചെയ്ത് 
ഡൌണ്‍ലോഡ് ആയാല്‍ പിന്നെ Beyluxe messenger setup സ്ക്രീന്‍ തുറന്നു വരും, അതില്‍ Next എന്നതില്‍ ക്ലിക്ക് ചെയുക, ശേഷം വരുന്ന സ്ക്രീനില്‍ I 
agree to the terms of this license agriment എന്നത് സെലെക്റ്റ് ചെയ്തു Next ക്ലിക്ക് ചെയ്യുക, ശേഷം വരുന്ന രണ്ട് സ്ക്രീനിലും Next ക്ലിക്ക് 
ചെയ്യുക,അവസാനം Finish എന്ന വിന്‍ഡോ വന്നാല്‍ Finish ബട്ടണ്‍ ക്ലിക്ക് ചെയ്യുക, ഇതോടെ ബൈലെക്സ് മെസ്സഞ്ചര്‍ ഇന്‍സ്റ്റാള്‍ചെയ്തു കഴിഞ്ഞു.

                      മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂമില്‍ കയറുന്നതിനു Beyluxe ല്‍ പുതിയ അക്കൌണ്ട് തുറക്കുവാന്‍ 

            ആദ്യം Beyluxe messenger തുറക്കുക, ശേഷം click here for new account എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ശേഷം വരുന്ന വിന്‍ഡോയില്‍ 

നിങ്ങളുടെ വിവരങ്ങള്‍ പൂരിപ്പിക്കുക, തുടര്‍ന്ന് Register ല്‍ ക്ലിക്ക് ചെയ്യുക, Your account created successfully എന്ന വിന്‍ഡോ വന്നാല്‍ നിങ്ങളുടെ 
അക്കൗണ്ട്‌ ഉണ്ടാക്കിക്കഴിഞ്ഞു എന്നര്‍ത്ഥം, ഇനി ok യില്‍ ക്ലിക്ക് ചെയ്യുക.ശേഷം വരുന്ന വിന്‍ഡോയില്‍ അക്കൗണ്ട്‌ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കിയ സീക്രട്ട് ഉത്തരം ടൈപ്പ് ചെയ്യുക, ശേഷം ok യില്‍ ക്ലിക്ക് ചെയ്യുക, നിങ്ങള്‍ ലോഗ് ഇന്‍ ചെയ്തു കഴിഞ്ഞു.
     ലോഗ് ഇന്‍ ചെയ്യുന്നതോടെ മെനു ബോക്സ്‌ തുറന്നു വരും, അതില്‍ Action ടാബ് ഓപ്പണ്‍ ചെയ്തു Join a chat room സെലക്റ്റ് ചെയ്യുക, 
അതോടെ പുതിയൊരു വിന്‍ഡോ തുറന്നു വരും, ഇടതു വശത്തുള്ള കാറ്റഗറീസില്‍ നിന്നും Asia,Pacific,Oceania സെലെക്റ്റ് ചെയ്യുക, ഇടതു വശത്തെ 
സബ് കാറ്റഗറിയില്‍ നിന്നും India സെലെക്റ്റ് ചെയ്യുക, അപ്പോള്‍ വലതു വശത്ത് MALAYALAM ISLAMIC CLASS ROOM കാണാം അതില്‍ ക്ലിക്ക് 
ചെയ്തു റൂം തുറക്കുക, നിങ്ങള്‍ മലയാളം ഇസ്ലാമിക് ക്ലാസ്സ്‌ റൂമില്‍ എത്തിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി http://micrguide.blogspot.ae/  എന്ന 
സൈറ്റ് സന്ദര്‍ശിക്കുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ